ADVERTISEMENT

മലപ്പുറം പൊന്നാനി വെളിയങ്കോട് യുവാവിനെ ആളുമാറി അറസ്റ്റ് ചെയത് ജയിലിലടച്ചതില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് കുടുംബവും ബന്ധുക്കളും. വിവാദമായതോടെ പൊലീസും പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം. പൊന്നാനി വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കറിനെയാ പൊന്നാനി പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്ന മേൽവിലാസത്തിലുള്ളയാൾ താനല്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും ബലമായി പിടിച്ചുകൊണ്ടുപോയി. നാലു ദിവസം തവനൂർ ജയിലിൽ കിടന്നശേഷമാണ് ആളു മാറിയെന്ന് ആലുങ്ങൽ അബൂബക്കറിന്റെ കുടുംബവും പൊലീസും തിരിച്ചറിയുന്നത്. ഭാര്യയുടെ പരാതിയിൽ നിലവിൽ ഗൾഫിലുള്ള വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് കുടുംബ കോടതി പൊലീസിന് നിർദേശം നൽകിയത്. 

ADVERTISEMENT

നാലു ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം. അഭിഭാഷകനുമായി കൂടിയാലോചിച്ച് പരാതിയുമായി മുന്നോട്ടു പോകാനാണ് ആലുങ്ങൽ അബൂബക്കറിന്റെയും കുടുംബത്തിന്റെയും നീക്കം. ജയിലിൽ കിടക്കുന്നത് നിരപരാധിയാണന്ന് വ്യക്തമായതോടെ കോടതിയുടെ ഇടപെടലിൽ തന്നെ ജയിൽ മോചിതനാക്കി.

ADVERTISEMENT
ADVERTISEMENT