ADVERTISEMENT

ഓരോ ഫോണ്‍ കോളുകള്‍ വരുമ്പോളും അവര്‍ ആഗ്രഹിക്കും അര്‍ജുന്‍ ജീവനോടെ ഉണ്ട്, അല്ലെങ്കില്‍ അവനെ തിരിച്ചു കിട്ടി, അര്‍ജുന് കുഴപ്പമൊന്നുമില്ല, സുരക്ഷിതനാണ് എന്നൊരു വാര്‍ത്ത കേള്‍ക്കാന്‍. ഒരു കുടുംബം മാത്രമല്ല, ഒരു നാടാകെ അവന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്. ആശ്വാസമേകുന്ന വാര്‍ത്തകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയയും രണ്ടര വയസുകാരൻ മകൻ അയനും സഹോദരങ്ങളായ അഞ്ജുവും അഭിരാമിയും അഭിജിത്തും ഒരു നാടു മുഴുവന്‍. 

എന്താണ് വീട്ടില്‍ നടക്കുന്നതെന്നോ? അച്ഛന് എന്താണ് സംഭവിച്ചതെന്നോ ആ രണ്ടര വയസുകാരനറിയില്ല. ജോലി കഴിഞ്ഞ് മടങ്ങി മിഠായിപ്പൊതികളുമായി തന്നെ കാണാനെത്തുന്ന അച്ഛനെ നോക്കിയിരിക്കുകയാണ് ആ രണ്ടര വയസുകാരന്‍. അവന് അവന്‍റെ അച്ഛനെ കാണണം. സ്‌നേഹത്തോടെ അവന്‍റെ അച്ഛനെ കെട്ടിപിടിക്കണം.

ADVERTISEMENT

അതേസമയം,  വാഹനത്തിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ അര്‍ജുന് സഹായകമാകുമെന്നാണ് പ്രതീക്ഷ. അപകടമുണ്ടാകുന്ന സമയത്ത്, കല്ലും മണ്ണുമൊന്നും കയറാതെ കാബിൻ തനിയെ ലോക്ക് ആവുമെന്നതും വാഹനത്തില്‍ ഇന്ധനമുണ്ടെന്നതും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്. വണ്ടി ഇപ്പോഴും ഓണ്‍ ആയി കിടക്കുന്നതിനാല്‍ എസി പ്രവർത്തിക്കുന്നതു മൂലം ശ്വാസ തടസമുണ്ടാകില്ലെന്നുമാണ് ഇവരുടെ വിശ്വാസം. 

12 ചക്രമുള്ള വലിയ വാഹനം മണ്ണ് വീണു പൂർണമായും ഭൂമിക്കടിയിലേക്കു താഴ്ന്നു പോകാൻ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. അതിലുപരി ദുഷ്കരമായ പല സാഹചര്യങ്ങളെയും അതിജീവിച്ച് അര്‍ജുന്‍ തിരിച്ചെത്തിയിട്ടുള്ളതും കുടുംബത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT