ADVERTISEMENT

മരുഭൂമിയും മലകളും താണ്ടിയ 39 ദിവസത്തെ ഓഫ് റോഡ് യാത്രയ്ക്കൊടുവിൽ പാലക്കാട്ടെത്തിയ രജിത്തിനെയും ബിനീഷിനെയും സ്വീകരിച്ച് കലക്ടർ ഡോ. എസ്.ചിത്ര. പാലക്കാട് കേരളശ്ശേരി വടശ്ശേരി നീലാഞ്ചേരി വീട്ടിൽ രജിത്തും സുഹൃത്തായ തൃശൂർ പുല്ലഴി സ്വദേശി ബിനീഷ് കൃഷ്ണയുമാണ് 8 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 14,000 കിലോമീറ്റർ താണ്ടി ഇന്നലെ പാലക്കാട്ടെത്തിയത്. 

ഓഗസ്റ്റ് 26ന് ദുബായിൽ നിന്നാണ് ടൊയോട്ട 4 റണ്ണർ വാഹനത്തിൽ യാത്ര തുടങ്ങിയത്. സ്വന്തമായി ഭക്ഷണം പാചകം ചെയ്തും ഹോട്ടലുകളിലും മറ്റും താമസിച്ചുമായിരുന്നു ഇരുവരുടെയും യാത്ര. യാത്രയെക്കുറിച്ചുള്ള ബിനീഷിന്റെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടാണ് രജിത്ത് പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും പ്ലാൻ ചെയ്ത് യാത്ര സാക്ഷാത്കരിക്കുകയായിരുന്നു. 

ADVERTISEMENT

ഓരോ സ്ഥലത്തെയും കാലാവസ്ഥ പഠിച്ച് അതിനനുസരിച്ചാണ് യാത്ര പ്ലാൻ ചെയ്തത്. പ്രതീക്ഷിച്ച ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും യാത്ര ആസ്വദിച്ചെന്നും അവർ പറഞ്ഞു. രജിത് ദുബായിൽ പ്രിന്റിങ് പ്രസിൽ ഉദ്യോഗസ്ഥനാണ്. ബിനീഷ് കൃഷ്ണൻ ബിസിനസ് നടത്തുന്നു.

ADVERTISEMENT
ADVERTISEMENT