ADVERTISEMENT

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഓര്‍മയില്‍ വിഡിയോയുമായി ലോറി ഉടമ മനാഫ്. ജൂലായ് 16ന് രാവിലെ കര്‍ണാടക- ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. 

ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്. കാണാതായി 71 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്തിയത്. വീണ്ടും ഗംഗാവലി പുഴയില്‍ നിന്ന് വിഡിയോയുമായി എത്തിയിരിക്കുകയാണ് ലോറി ഉടമ മനാഫ്. 

ADVERTISEMENT

താന്‍ ഗംഗവലിയില്‍ ആണെന്നും അര്‍ജുനായി സഹായിച്ച എല്ലാവരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും മനാഫ് വി‍ഡിയോയില്‍ പറയുന്നു. മലയാളികളുടെ സഹായം കൊണ്ടാണ് അര്‍ജുന്റെ ബോഡി കിട്ടിയതെന്നും നഷ്ടങ്ങള്‍ മാത്രം തന്ന ഭൂമിയാണിതെന്നും ആരൊക്കയോ ചെയ്ത തെറ്റിന്റെ ഫലമാണ് എല്ലാവരും അനുഭവിച്ചതെന്നും മനാഫ് പറയുന്നു. 

നഷ്ടപ്പെട്ടവര്‍ക്ക് അതിന്റെ വേദന അറിയാമെന്നും മനാഫ് പറയുന്നു. മരണം വരെ ഓര്‍ക്കാനുള്ള നീറുന്ന ഓര്‍മ്മയാണ് ഷിരൂരില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും മനാഫ് പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT