ADVERTISEMENT

മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെയാണ് (26) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ദുബായ് കരാമയില്‍ ഈ മാസം 4 ന് ആയിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയിൽ ജീവനക്കാരിയായിരുന്നു ആനി മോൾ. കൊലപാതകത്തിന്റെ കാരണവും കൂടുതല്‍ വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല. 

ADVERTISEMENT

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകൻ സലാം പാപ്പിനിശ്ശേരി, ഇന്‍കാസ് യൂത്ത് വിങ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT