ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍. വിദ്യാര്‍ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന സുമേഷിന്റെ വിഡിയോയാണ് വലിയ വിമര്‍ശനത്തിന് വഴി വച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. 

പൊലീസ് സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. സംഭവം ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ സിഐ സുമേഷ് വൈറലായി. സുമേഷ് ചിരിക്കുന്ന ഇമോജി പലരൂപത്തിലാക്കിയാണ് പ്രചരിക്കുന്നത്. ചിലര്‍ വര്‍ഗീയവാദിയെന്ന് മുദ്ര ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് സിഐയെ അനുകൂലിച്ചുള്ള കുറിപ്പ് വൈറലാകുന്നത്.

ADVERTISEMENT

പ്രിയപ്പെട്ട പൊലീസുകാരാ, ഇനി നീ ഒരിക്കലും ചിരിക്കാൻ പാടില്ല, സങ്കടം വന്നാൽ കരയാനും പാടില്ല, കാരണം നീ ഒരു പൊലീസുകാരനാണ്. അയാള്‍ ഒരു മനുഷ്യനാണെന്നും ഇത്തരമൊരു വിഡിയോയുടെ പേരില്‍ വര്‍ഗീയ പട്ടം ചാര്‍ത്തി അധിക്ഷേപിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം

ADVERTISEMENT

പ്രിയപ്പെട്ട പൊലീസുകാരാ...

ഇനി മുതൽ നീ ഒരിക്കലും ചിരിക്കാൻ പാടില്ല...

ADVERTISEMENT

സങ്കടം വന്നാൽ കരയാനും പാടില്ല...

കാരണം നീ ഒരു പൊലീസുകാരനാണ്...

ഇന്നാട്ടിലെ മനുഷ്യാവകാശങ്ങളൊന്നും നിനക്ക് കിട്ടില്ല.... കാരണം നീയൊരു പോലീസുകാരനാണ്...

പത്ത് പതിനായിരത്തോളം വരുന്ന  ജനക്കൂട്ടത്തിനിടയിൽ നിന്നോട് ഒരാൾ, ചിരിക്കെടോ, എന്ന്  ഉറക്കെ ആക്രോശിച്ചാലും ശരി, 

ഇനി മേലിൽ നീ ചിരിച്ചു പോവരുത്...

കാരണം നീ ഒരു പോലീസുകാരനാണ്...

ADVERTISEMENT