തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയ സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് അമ്മ അല്ലി. സന്ധ്യയെ ഭർത്താവ് സുഭാഷ് തല്ലുമായിരുന്നുവെന്നും അല്ലി പറഞ്ഞു. കുഞ്ഞുങ്ങളെ സന്ധ്യ ഇതിനു മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്ന് അല്ലിയുടെ വെളിപ്പെടുത്തുന്നു. മാനസിക വെല്ലുവിളി ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സന്ധ്യ. ദേഷ്യം വരുമ്പോള്‍ കുട്ടികളെ മര്‍ദിക്കുന്നത് പതിവാണെന്നും അമ്മ പറയുന്നു. കല്യാണിയുള്‍പ്പെടെ രണ്ട് കുട്ടികളാണ് സുഭാഷിനും സന്ധ്യയ്ക്കും. കല്യാണിയുടെ ചേട്ടന്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടികള്‍ക്കെതിരായ പ്രകോപനം മുന്‍പും പലതവണ ഉണ്ടായിട്ടുണ്ട്. ഭര്‍തൃവീട്ടിലെ സമാധാനമില്ലായ്മയും സന്ധ്യയുടെ പെരുമാറ്റത്തിനു കാരണമായിരിക്കാമെന്നാണ് അമ്മ പറയുന്നത്.
ദേഷ്യം വരുമ്പോള്‍ സന്ധ്യ മക്കള്‍ക്കുനേരെ കല്ലെടുത്തെറിയും, കല്ലുകൊണ്ട് നെഞ്ചത്തടിയ്ക്കും, നന്നായി ഉപദ്രവമേല്‍പ്പിക്കുമായിരുന്നുവെന്ന് അല്ലി പറയുന്നു. സന്ധ്യയുടെ ഭര്‍ത്താവ് സുഭാഷുമായുണ്ടായ പ്രശ്നങ്ങളും സന്ധ്യയെ പ്രകോപിതയാക്കാറുണ്ട്. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അല്ലി പറയുന്നു.
സന്ധ്യയ്ക്ക് ഇത്തിരി ബുദ്ധി കുറവുണ്ട്. പഠിക്കുന്ന സമയത്ത് കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് അധ്യാപകർ പറയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് സന്ധ്യ പറഞ്ഞപ്പോൾ തന്നെ കള്ളത്തരമാണെന്ന് മനസിലായിരുന്നു. കുട്ടിയെ എന്തോ അവൾ ചെയ്തെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. അത്തരം എടുത്തുചാട്ടങ്ങളുണ്ട്. എന്നാലും കൊല ചെയ്യുമെന്ന് കരുതിയില്ല. കല്യാണിയെ കണ്ട് കൊതി മാറിയിട്ടില്ല’’– അല്ലി പറഞ്ഞു.
സുഭാഷിന്റെ വീട്ടുകാര്‍ സന്ധ്യയെ മാനസികരോഗ വിദഗ്ധനെ കാണിച്ചിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു. സന്ധ്യ നോർമൽ ആണോയെന്ന് അറിയാൻ സർട്ടിഫിക്കറ്റ് വേണമെന്ന് സുഭാഷിന്റെ അമ്മയും അയൽക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേഷ്യം വരുമ്പോൾ സന്ധ്യയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന സംശയം അവർക്കുണ്ടായിരുന്നു. പിന്നാലെയാണ് സർട്ടിഫിക്കറ്റ് ചോദിച്ചത്. എന്നാൽ ഒരു കുഴപ്പവുമില്ല നിങ്ങൾ വിട്ടോയെന്നാണ് ഡോക്ടർ പറഞ്ഞത്.
ആലുവ മൂഴിക്കുളം പാലത്തിനടിയില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ മൂന്നര വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്. മറ്റക്കുഴി സ്വദേശിയായ സുഭാഷിന്‍റെ ഭാര്യ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.