"മ്യൂച്ച്വൽ ഫണ്ട് മന്ത്രം: ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പ്ലാൻ രൂപപ്പെടുത്തുന്നതെങ്ങനെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തെകുറിച്ചും വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ചുമുള്ള ശബ്ദകോലാഹലങ്ങൾക്കിടയിൽ ഇന്ത്യയുടെ വളർച്ചാ കഥയിൽ വിശ്വസിച്ച് നിക്ഷേപം തുടരുക. നിങ്ങളുടെ നിക്ഷേപത്തെ ഒരു ലക്ഷ്യവുമായി ബന്ധിപ്പിച്ച് അതിനനുസരിച്ച് നിക്ഷേപിക്കുക. ഓരോ നിക്ഷേപ പദ്ധതിയും നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായിരിക്കണം. മറ്റൊരാളുടെ പദ്ധതി പകർത്തരുത്. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഇത്തരം ആകർഷകമായ വിഷയങ്ങൾ സെമിനാറിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.

ആദിത്യ ബിർള സൺലൈഫ് മ്യൂച്ച്വൽ ഫണ്ട്, മലയാള മനോരമയുടെ സഹകരണത്തോടെ "മ്യൂച്ച്വൽ ഫണ്ട് മന്ത്രം ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പ്ലാൻ രൂപപ്പെടുത്തുന്നതെങ്ങനെ" എന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ നടന്നു. നിക്ഷേപകരുടെ സംശയങ്ങൾക്കെല്ലാം വിദഗ്ധരിൽ നിന്നും മറുപടി ലഭിച്ചു.

ശ്രീ. സിദ്ധാർത്ഥ് ദമാനി, ഹെഡ് (ഇൻവെസ്റ്റർ എഡ്യൂക്കേഷൻ & ഡിസ്ട്രിബ്യൂട്ടർ ഡെവലപ്മെന്റ്) ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ് സെമിനാർ നയിച്ചു.
ശ്രീമതി നിസരീ മഹേഷ്, സ്ഥാപകയും സിഇഒയും ഹെർ മണി ടാക്സ്, ശ്രീ. സജേഷ് കെ.വി., റീജിയണൽ ഹെഡ്, കേരളം, ആദിത്യ ബിർള സൺ ലൈഫ് എ.എം.സി. ലിമിറ്റഡ്. മാത്യു ടി ജോർജ്, ന്യൂസ് എഡിറ്റർ, ദി വീക്ക്, മനോജ് ഡി ശങ്കർ, സാമ്പത്തിക പ്രൊഫഷണൽ .എന്നിവർ സെമിനാറിന് ശേഷമുള്ള പാനൽ ചർച്ചയിൽ പങ്കെടുത്തു.