ADVERTISEMENT

കോട്ടയം നാഗമ്പടം മൈതാനത്ത്, വനിത മാക്സിൽ ഒാഫറുകളുടെ മേള തുടരുകയാണ്. നൂറുകണക്കിന് ആളുകളാണ് കിടലൻ ഒാഫർ തേടിയെത്തുന്നത്.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാപ്രസിദ്ധീകരണമായ ‘വനിത’ സംഘടിപ്പിക്കുന്ന കൺസ്യൂമർ ഫെയറുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മുതൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ കരകൗശല ഉൽപന്നങ്ങൾ വരെ വാങ്ങാം. ഈ പ്രദർശന–വിപണന മേളയുടെ ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ലയൻസസ് പാർട്ണർ ബിസ്മി കണക്ടും സൺടിപ്സ് ടീ റിഫ്രഷ്മെന്റ് പാർട്ണറും ആണ്.

vanitha-max-kottayam-3
vanitha-max-kottayam-3
ADVERTISEMENT

ബിസ്മി കണക്ടിന്റെ ഇലക്ട്രോണിക് പവലിയനിൽ ടിവിയ്ക്ക് വൻ വിലക്കുറവുണ്ട്. മുപ്പത്തിരണ്ട് ഇഞ്ച് എൽഇഡി ടിവി 5990 രൂപ മുതൽ. 32 ഇഞ്ച് എൽഇഡി സ്മാർട് ടിവി 6990 രൂപയിലും 43 ഇഞ്ച് സ്മാർട് ടിവിക്ക് 11990 രൂപയിലും 55 ഇഞ്ച് എൽഇഡി ടിവി 27990 രൂപ മുതൽക്കും വാങ്ങാം.

അടുക്കളയിലേക്കുള്ള ഉപകരണങ്ങളും മൺസൂൺ ഒാഫറുണ്ട്. മിക്സിക്ക് വെറും 1390 രൂപയാണ് വില അവ്ൻ 5990 രുപയും പെഡസ്റ്റൽ ഫാനിന് 1490 രൂപയും കുക്ക് ടോപ്പിന് 1990 രൂപയുമാണ്. 1700 രൂപയ്ക്ക് പോർടബിൾ മിനി കൂളറും സ്വന്തമാക്കാം. ഹെർകുലീസിന്റെ ഫിറ്റ്നെസ്സ് ഉപകരണങ്ങള്ക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. കേരള ബ്ലാസ്റ്റര്സ് അവതരിപ്പിക്കുന്ന കാർവിൻ ചിപ്സ് ഒന്നെടുത്താൽ ഒരെണ്ണം സൌജന്യം ആയി ലഭിക്കും 40 ശതമാനം വൈദ്യുതി ലാഭിക്കാമെന്ന പരസ്യവാചമാണ് അയേണിങ് ടേബിളിനെ ശ്രദ്ധേയമാക്കുന്നത്. ഹീറ്റ് റിഫ്ളക്ഷനുള്ളതുകൊണ്ടു തന്നെ ഒരു വശം മാത്രം ഇസ്തിരിയിട്ടാൽ മതിയാവും 4800 രൂപയാണ് വില. ഉഷ സ്യൂയിങ് മെഷിൻ എക്സിബിഷൻ പ്രേതേക വിലകീഴിവിൽ ലഭ്യം ആണ്. കാർ വാഷ് വിലകുറവില് വാങ്ങുവാൻ നല്ല അവസരം ആണ്.

ADVERTISEMENT

തുണിത്തരങ്ങളും ലാഭകരമായി സ്വന്തമാക്കാം. 1600 രൂപമുതൽ 5000 രൂപവരെയുള്ള കൊൽക്കത്ത പ്യൂവർ സിൽക്ക് സാരിയുടെ സ്റ്റാളുകൾ സ്ത്രീകളെ ആകർഷിക്കും. ജാംധാനി ടസർ, കാത്ത വർക്ക് ഹാൻഡ്പ്രിന്റ് സാരികളുമുണ്ട്. ജെയ്പൂർ കോട്ടൺ ബെഡ്ഷീറ്റുകൾക്ക് 650 രൂപ. ഏത് എടുത്താലും 500 രൂപയക് ലഭിക്കുന്ന ഉത്തര ഇന്ത്യൻ കുർത്തികളാണ് മേളയിലെ മറ്റൊരു ആകർഷണം. ദിശ ബൂട്ടിക് അവതരിപ്പിക്കുന്ന ഏതനിക് വെയര്‍ കളക്ഷൻസും രാജസ്ഥാനി കാർപ്പെറ്റുകളുടെ അപൂർവശേഖരവും മേളയിലെത്തുന്നവരെ ആകർഷിക്കുന്നു. നെല്ലിത്താനിയിൽ പെയ്ന്റ്സിന്റെ സ്റ്റാളിൽ വീടുനിർമാണത്തിനാവശ്യമായ വിവിധ തരം പെയ്ന്റുകളും ലഭിക്കും. ജെ ജി സി ഗ്രൂപ്പ് അവതരിപ്പിക്കുന്ന വീടിന്റെ അകത്തളങ്ങള്‍ മോടി പിടിപ്പിക്കാൻ ഉള്ള വിവിധ തരം ഉല്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

vanitha-max-kottayam-2

മേളയിലെ ആട്ടോ സോണിൽ ഹോണ്ട ,ടാറ്റ, മാരുതി ,കിയ എന്നീ പ്രമുഖ ബ്രാൻഡ് കളുടെ മോഡലുകൾ നേരിട്ട് കാണാൻ അവസരമുണ്ട്. ഇലക്ട്രിക് ടു വീലറുമായി ടി വി എസ് സ്കൂട്ടറുകളും ,ആമ്പിയർ ഇവി സ്കൂട്ടർ ,ജൂബിലി ഹീറോ,റോയൽ എൻഫീൽഡ് എന്നിവ നേരില് കണ്ടു മനസ്സിലാക്കാൻ കഴിയും.

ADVERTISEMENT

വൈവിധ്യമാണ് വനിതമാക്സിന്റെ മുഖമുദ്ര. കുടുംബത്തിനൊപ്പം എത്തി ഭക്ഷണവും കഴിച്ച് ഷോപ്പിങ് നടത്തി കലാവിരുന്നും ആസ്വദിച്ചു പോകാനുള്ള ഇടം കൂടിയാണിത്. ബട്ടൂര ചിക്കൻ പൊട്ടിത്തെറിച്ച കോംബോ, ചിക്കൻ കൊത്തുപൊറോട്ട, കിഴി പൊറോട്ട, പാൽക്കപ്പയും പോത്തിന്റെ വാരിയെല്ലും, ചിക്കൻ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി തുടങ്ങി കൗതുകമുള്ള പേരിലും രുചിയിലുമായി ഭക്ഷണപ്രിയരെ ആകർഷിക്കുന്ന സ്റ്റാളുകളുമുണ്ട്. ഇന്നത്തെ പരിപാടി പിന്നണി ഗായിക അഖില ആനന്ദ് നയിക്കുന്ന ഗാനമേള. പ്രദർശന സമയം ഉച്ചയ്ക്ക് 1 മുതൽ രാത്രി 8.30 വരെ . ഇന്നത്തെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വാർത്ത കട്ടിങ് മായി വരുന്നവര്‍ക്ക് പ്രവേശനം സൌജന്യം.

ADVERTISEMENT