ADVERTISEMENT

ഗുജറാത്ത് വിമാനാപാകടത്തിന്റെ ഹൃദയഭേദകമായ വാർത്തകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നാട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം.

ഇപ്പോഴിതാ ദുരന്തത്തില്‍ നൂറിലേറെ പേർ മരണപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തു വരികയാണ്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 30 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്ന് അനൗദ്യോഗിക വിവരം. കോളനി പോലെ തോന്നിക്കുന്ന വലിയ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ട 7 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 

ADVERTISEMENT

സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.

ADVERTISEMENT

പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.അതേസമയം അപകടത്തിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന പുറത്തു വരികയാണ്. പത്തനംതിട്ട സ്വദേശിയെന്ന് സൂചന. ഒരാൾ സ്ത്രീയെന്നും വിവരം

വിമാനം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് അപകട സന്ദേശമെത്തി. പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അൽപം ദൂരെ മാറി തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. കണ്ണെത്താദൂരത്തേക്ക് മായും മുൻപ് വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് വൻതോതിൽ കനത്ത പുക ആകാശത്തേക്ക് ഉയർന്ന് കാഴ്ച മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയോടെ തകർന്നുവീണത്.

ADVERTISEMENT
ADVERTISEMENT