ADVERTISEMENT

കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിൽ- വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

വെള്ളത്തില്‍ മുങ്ങിയുണ്ടാവുന്ന അപകടം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ADVERTISEMENT

നദിയും തോടുമൊക്കെ കരകവിഞ്ഞ് കിടക്കുമ്പോള്‍ മൂടപ്പെടാത്ത മാന്‍ഹോളുകള്‍, ഓടകള്‍, കുഴികള്‍ എന്നിവ തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവാം. പെട്ടെന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള മഴവെള്ളം കുത്തി ഒലിച്ചു വരാം, ഡാമുകള്‍ പോലുള്ളവ തുറന്നു വിടുമ്പോള്‍ ശക്തമായ ജല പ്രവാഹം ഉണ്ടാകാം.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നാം കാണിക്കുന്ന വിമുഖതയ്ക്ക് ജീവന്‍ വില കൊടുക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. അൽപം കരുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാവുന്ന മരണങ്ങള്‍ ആയിരുന്നു ഇവയില്‍ പലതും.

ADVERTISEMENT

വേണ്ട കരുതലുകള്‍

∙ സുരക്ഷിതത്വം സംബന്ധിച്ച അധികാരികളുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുക.

ADVERTISEMENT

∙ അനാവശ്യ അപകടസാധ്യതകള്‍/സാഹസിക പ്രവൃത്തികള്‍ എന്നിവ ഒഴിവാക്കുക. കുത്തൊഴുക്കുള്ള ഈ സമയത്ത് നദികളില്‍ കുളിക്കുന്നതും മീന്‍ പിടുത്തത്തിന് ഇറങ്ങുന്നതുമൊക്കെ ഒഴിവാക്കുക.

∙ സന്നിഗ്ധ ഘട്ടങ്ങള്‍ ഉണ്ടായാല്‍ അധികാരികളുടെ സഹായം തേടുക. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ഉള്ള ഫയര്‍ ആൻഡ് റെസ്ക്യു, നാവിക സേന, പൊലീസ് എന്നിവരുടെ സഹായം ലഭ്യമാക്കുന്നുണ്ട് എന്നത് ഓര്‍ക്കുക.

∙ ഒരുല്ലാസവേള ആയി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങള്‍ കാണാനും,‘വെള്ളത്തില്‍ കളിക്കാനും’ ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നതുമായ പ്രവൃത്തി ആയിരിക്കും, ദയവു ചെയ്ത് ഒഴിവാക്കുക.

∙ ഒഴുക്കില്‍ പെടുകയോ മുങ്ങി പോവുകയോ ചെയ്യുന്ന ആളെ രക്ഷിക്കാന്‍ മതിയായ സുരക്ഷാ നടപടികള്‍ ഇല്ലാതെ പുറകെ ചാടുന്നത് പോലുള്ള സാഹസിക പ്രവൃത്തികള്‍ ചെയ്യാതിരിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ദീപു സദാശിവൻ, ഇൻഫോക്ലിനിക്

ADVERTISEMENT