ADVERTISEMENT

റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതി കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു. ബീഹാർ സ്വദേശിയായ 20കാരിയാണ് മരിച്ചത്.

ബെംഗളൂരു പരപ്പന അഗ്രഹാരയിലാണ് സംഭവം. യുവതി–യുവാക്കളുടെ ഒരു സംഘം നിർമാണ പ്രവർത്തികൾ നടക്കുന്ന ഒരു കെട്ടിടത്തിൽ പാർ‌ട്ടിക്കായി ഒത്തുകൂടിയിരുന്നു. പാർട്ടിക്കിടെ ഇവർക്കിടയിൽ തർക്കങ്ങളുണ്ടായി. പ്രണയബന്ധത്തെക്കുറിച്ചുള്ള തര്‍ക്കമായിരുന്നു ഇതെന്നാണ് പൊലീസ് ഭാഷ്യം. തര്‍ക്കത്തിനിടെ റീല്‍ ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് ഓടിക്കയറി. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ കൂട്ടുകാരെല്ലാം സ്ഥലം കാലിയാക്കി.

ADVERTISEMENT

നഗരത്തിലെ ഒരു ഷോപ്പിങ് മാര്‍ട്ടിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രണയബന്ധത്തിലുള്ള പ്രശ്നങ്ങള്‍ കാരണം യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതാണോ എന്ന സംശയവുമുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ഫാത്തിമ പ്രതികരിച്ചു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഡിസിപി വ്യക്തമാക്കി.

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരപ്പന അഗ്രഹാര പോലീസ് അന്വേഷണം തുടരുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT