ADVERTISEMENT

ലോട്ടറി വിൽപ്പനക്കാരിയായ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് ഇളംപ്പള്ളി പുല്ലാനിതകിടി സ്വദേശിനിയായ ആടുകാണിയിൽ സിന്ധു (45) വിനെയാണ് മകൻ അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്.

അരവിന്ദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരപ്പള്ളി ‍‍ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരവിന്ദ് ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.

ADVERTISEMENT

വീടിനോട് ചേർന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്തവീട്ടിൽ ചെന്ന് പറഞ്ഞത്.

അയൽവീട്ടുകാർ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. 20 വർഷം മുൻപ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT