ADVERTISEMENT

പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനീഷയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അനീഷയുടെ വീടിന് സമീപത്താണ് പുതുക്കാട് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. കുഞ്ഞുങ്ങളെ മുഖംപൊത്തിപ്പിടിച്ച് കൊലപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നു.

2021 നവംബർ ആറിനാണ് ആദ്യത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ വീടിന് പിന്നിൽ കുഴിച്ചിട്ടതായും പൊലീസ് കണ്ടെത്തി. അനീഷയുടെ അയൽവാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. അനീഷ കുഴിയെടുക്കുന്നതും, ബക്കറ്റിൽ എന്തോ കൊണ്ടുപോകുന്നത് കണ്ടിരുന്നതായും അയല്‍വാസി ഗിരിജ സാക്ഷി മൊഴി നല്‍കി. ഇത് കേസിൽ നിർണായക തെളിവായി മാറും. 

ADVERTISEMENT

മൃതദേഹം ബക്കറ്റില്‍ കൊണ്ടുവന്ന് വീടിന് പിന്നില്‍ കുഴിച്ചിട്ടു എന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പയും തെളിവെടുപ്പിനിടെ കാണിച്ചു നല്‍കി. ആദ്യ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാക്കി വരുന്നത് അയൽവാസിയായ ഗിരിജ കണ്ടിരുന്നു. പക്ഷേ, ബക്കറ്റില്‍ മൃതദേഹമാണെന്ന് തിരിച്ചറി‍ഞ്ഞിരുന്നില്ല. അയൽവാസിയെ കണ്ടതോടെ കുഴിച്ചിടൽ സ്ഥലം അനീഷ മാറ്റി. ബക്കറ്റിൽ കൊണ്ടുവന്ന മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. 

അർധരാത്രി മദ്യലഹരിയിൽ പുതുക്കാട് സ്റ്റേഷനിലേക്ക് എത്തിയ ആമ്പല്ലൂർ സ്വദേശി ബവിൻ, തന്റെ കയ്യിലുള്ള സഞ്ചികളിൽ രണ്ട് നവജാത ശിശുക്കളുടെ അസ്ഥിക്കഷണങ്ങളാണെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പ്രണയിക്കുന്ന സ്ത്രീ ആരും അറിയാതെ രണ്ട് തവണ പ്രസവിച്ചുവെന്നും, കുഞ്ഞുങ്ങൾ സ്വാഭാവികമായി മരിച്ചുവെന്നുമാണ് ബവിൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന്, കാമുകിയായ വെള്ളിക്കുളങ്ങര സ്വദേശിനി അനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. 

ADVERTISEMENT

അഞ്ച് വർഷം മുമ്പ് ഫെയ്സ്ബുക് വഴിയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. 2023 ലും 2024 ലും അനീഷ പ്രസവിച്ചതായും, ഗർഭാവസ്ഥ മറച്ചുവച്ച് വീട്ടിൽ ആരും ഇല്ലാത്തപ്പോഴാണ് പ്രസവിച്ചതെന്നും പൊലീസ് കണ്ടെത്തി. ആദ്യത്തെ കുഞ്ഞ് പ്രസവിച്ചപ്പോൾ മരിച്ചെന്നും, രണ്ടാമത്തെ കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ മൊഴി നൽകി. അനീഷയുടെ ഫോണിൽ നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്. ഈ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി നടത്തിയ തെളിവെടുപ്പിലാണ് അനീഷയുടെ മൊഴി. രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലം തിങ്കളാഴ്ച  ഫൊറൻസിക് വിദഗ്ധർ പരിശോധിക്കും. വെള്ളിക്കുളങ്ങര സ്വദേശിനി അനീഷയുടെ വീട്ടിലും സുഹൃത്ത് ആമ്പല്ലൂർ സ്വദേശി ബവിന്റെ വീട്ടിലുമാണ് പരിശോധന. ബവിനേയും അനീഷയേയും ഇന്ന് കോടതിയിൽ ഹാജരാക്കും.

ADVERTISEMENT
ADVERTISEMENT