ADVERTISEMENT

ചെറുവാഞ്ചേരിയിലെ വീട്ടിൽനിന്നു രാജവെമ്പാലയെ പിടികൂടി. പാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.പി.ശ്രീജിത്തിന്റെ  വീട്ടുവരാന്തയിൽ നിന്നാണു രാജവെമ്പാലയെ പിടികൂടിയത്. കുട്ടികൾ കളിക്കുന്ന ഇലക്ട്രോണിക് കാറിന്റെ അടിഭാഗത്തു തിങ്കളാഴ്ച രാത്രിയാണു പാമ്പിനെ കണ്ടത്. തുടർന്നു കണ്ണവം ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. രാത്രി 11 മണിയോടെ ഫോറസ്റ്റ് റെസ്ക്യൂവറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിയെത്തി പാമ്പിനെ പിടികൂടി. രാജവെമ്പാലയ്ക്ക് 8 അടിയിലധികം നീളമുണ്ടായിരുന്നു. രാജവെമ്പാലയെ ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ വിട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT