ഫ്രഞ്ച് ലെമൺ ലോഫ്
1.മൈദ – ഒന്നരക്കപ്പ്
ഉപ്പ് – കാൽ ചെറിയ സ്പൂൺ
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
പഞ്ചസാര – മുക്കാൽ കപ്പ്
നാരങ്ങതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
2.നാരങ്ങനീര് – രണ്ടു വലിയ സ്പൂൺ
മുട്ട – രണ്ട്
എണ്ണ – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
വാനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
3.കട്ടത്തൈര് – മുക്കാൽ കപ്പ്
ഐസിങ്ങിന്
4.ഐസിങ്ങ് ഷുഗർ – ഒരു കപ്പ്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
വെള്ളം – നാലു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അവ്ൻ 175 C ൽ ചൂടാക്കിയിടുക.
∙ലോഫ് ടിൻ മയംപുരട്ടി വയ്ക്കണം.
∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.
∙മറ്റൊരു ബൗളില്‍ രണ്ടാമത്തെ ചേരുവ അടിച്ചു മയപ്പെടുത്തണം.
∙ഇതിലേക്കു കട്ടത്തൈരു ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചു ലോഫ് ടിന്നിൽ ഒഴിച്ച് 50–55 മിനിറ്റ് ബേക്ക് ചെയ്യണം.
∙അവ്നിൽ നിന്നും പുറത്തെടുത്ത് തണുക്കാനായി മാറ്റി വയ്ക്കുക.
∙നാലാമത്തെ ചേരുവ യോജിപ്പിച്ച് കേക്കിനു മുകളിൽ ഒഴിച്ചു മുറിച്ചു വിളമ്പാം.