Friday 01 January 2021 02:57 PM IST

വിരുന്നുകളിൽ സ്‌റ്റാർട്ടറായി നല്കാം ഡച്ചസ് പൊട്ടേറ്റോസ്!

Liz Emmanuel

Sub Editor

ജദൂോൂദ

ഡച്ചസ് പൊട്ടേറ്റോസ്!

1.ഉരുളക്കിഴങ്ങ് – ഒരു കിലോ

ഉപ്പ് – പാകത്തിന്

2.വെണ്ണ – നാലു വലിയ സ്പൂൺ

3.ഹെവി ക്രീം – കാൽ കപ്പ്

ജാതിക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

4.മുട്ടമ‍ഞ്ഞ – മൂന്ന്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിളങ്ങ് തൊലി കളഞ്ഞ കഷണങ്ങളാക്കി ഉപ്പു ചേർത്തു വേവിക്കുക.

∙അവ്ൻ 180‌0 ൽ ചൂടാക്കിയിടുക.

∙രണ്ടു വലിയ സ്പൂൺ വെണ്ണ ഉരുക്കി വയ്ക്കണം.

∙വെന്ത ഉരുളക്കിഴങ്ങിൽ നിന്നും വെള്ളം ഊറ്റി കളഞ്ഞ് ഒരു ബൗളിലാക്കി ബാക്കി വെണ്ണ ചേർത്തു ഉടച്ചു യോജിപ്പിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും ഉടയ്ക്കുക. ശേഷം മുട്ടയുടെ മഞ്ഞ ചേർത്തു യോജിപ്പിക്കുക.

∙ഇത് പൈപ്പിങ്ങ് ബാഗിലാക്കി ഇഷ്ടമുള്ള ആകൃതിയിൽ ബേക്കിങ് ട്രേയിലേക്കു പൈപ്പ് ചെയ്ത് 20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾഭാഗം ബ്രൗൺ നിറമാകണം. ചൂടോടെ വിളമ്പാം.