ADVERTISEMENT

ബട്ടർ കുക്കീസ്

1.വെണ്ണ – 100 ഗ്രാം

ADVERTISEMENT

2.പഞ്ചസാര – കാൽ കപ്പ്

3..ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

4.മൈദ – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ വെണ്ണ തണുപ്പു മാറ്റിയത് ഒരു പാത്രത്തിലെടുത്ത് നന്നായി തേച്ചു മയപ്പെടുത്തുക.

∙ഇതിൽ പഞ്ചസാര പൊടിച്ചതു ചേർത്തു നന്നായി യോജിപ്പിക്കുക. ഉപ്പു ചേർത്തു വീണ്ടും നന്നായി യോജിപ്പിക്കണം.പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം.

∙ഇതിലേക്കു മൈദ അല്പാല്പം വീതം ചേർത്തു യോജിപ്പിക്കുക.

∙ചപ്പാത്തി മാവിനേക്കാൾ അല്പം മയത്തിൽ കുഴച്ചെടുത്ത് ഇഷ്ടമുള്ള ആകൃതിയിലാക്കി മയം പുരട്ടിയ ഒരു ട്രേയിൽ അകലമിട്ടു നിരത്തുക.

∙ഇത് ചൂടാക്കി ഇട്ടിരിക്കുന്ന ഒരു പാനിൽ വച്ച് ബേക്ക് ചെയ്യുക. ചൂടാറിയ ശേഷം വിളമ്പാം.

ADVERTISEMENT