Monday 09 December 2024 11:38 AM IST : By സ്വന്തം ലേഖകൻ

‌ഇങ്ങനെ ഒരു ചട്നി നിങ്ങൾ തയാറാക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ തയാറാക്കാം വെറൈറ്റി പൈനാപ്പിൾ ചട്നി!

pineaaple chutney

പൈനാപ്പിൾ ചട്നി

1.എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ

2.വറ്റൽമുളക് – മൂന്ന്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – അരയിഞ്ചു കഷണം

കായം – കാൽ ചെറിയ സ്പൂൺ

3.സവാള – ഒരു ചെറുത്, അരിഞ്ഞത്

പൈനാപ്പിൾ അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.വാളൻപുളി – അര ചെറി സ്പൂൺ

7.എണ്ണ – രണ്ടു വലിയ സ്പൂൺ

8.കടുക് – ഒരു ചെറിയ സ്പൂൺ

ഉഴുന്ന് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ആറ്

പാകം ചെയ്യുന്ന വിധം

∙പാനിൽ എള്ളെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു മൂന്നു നാലു മിനിറ്റു വഴറ്റുക.

∙മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി വാങ്ങുക.

∙തണുക്കുമ്പോൾ വാളന്‍പുളി ചേർത്ത് അരച്ചെടുക്കണം.

∙എണ്ണയിൽ എട്ടാമത്തെ ചേരുവ താളിച്ചു ചട്നിയിൽ ചേർത്തു വിളമ്പാം.