Monday 04 September 2023 02:28 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാൻ അപാര രുചിയിൽ തയാറാക്കാം മീൻ പൊടിമാസ്

meen

മീൻ പൊടിമാസ്

1.മീൻ – അരക്കിലോ, മുള്ളില്ലാതെ

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വാളൻപുളി – ഒരു കഷണം, വെള്ളത്തിൽ കുതിർത്തത്

ഉപ്പ് – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.ഇഞ്ചി, ചതച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.വറ്റൽമുളകു ചതച്ചത് – അര വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ച് ഉടച്ചു വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙സവാളയും ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ ഉടച്ചു വച്ചിരിക്കുന്ന മീൻ ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവയും ചേർത്തു വഴറ്റി വരട്ടി വാങ്ങുക.