Thursday 17 December 2020 02:27 PM IST : By സ്വന്തം ലേഖകൻ

അത്യുഗ്രൻ രുചിയിൽ ഗ്രിൽഡ് ചെമ്മീൻ സാലഡ്‌!

prawms

ഗ്രിൽഡ് ചെമ്മീൻ സാലഡ്‌

1.ചെമ്മീൻ – അഞ്ച്

2.ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് – പാകത്തിന്

3.സവാള – ഒന്ന്

സാലഡ് വെള്ളരിക്ക – രണ്ടു ചെറുത്

തക്കാളി – രണ്ട്

പച്ചമുളക് – ഒന്ന്

ബേബികോൺ – നാല്

4.മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്

ലെറ്റൂസ് – ഒന്ന്, ചെറുതായി കീറിയത്

5.എണ്ണ, നാരങ്ങനീര്, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി അല്പസമയം വച്ച ശേഷം ചൂടായ തവയിലിട്ടു ചുട്ടെടുക്കുക.

  • മൂന്നാമത്തെ ചേരുവ ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതിലേക്ക‌ു മല്ലിയിലയും ലെറ്റൂസും അഞ്ചാമത്തെ ചേരുവയും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

  • തയാറാക്കിയ സാലഡ് വിളമ്പാനുള്ള പാത്രത്തിലാക്കി ചുട്ടെടുത്ത ചെമ്മീൻ വച്ച് അലങ്കരിച്ചു വിളമ്പുക.