Saturday 31 December 2022 03:03 PM IST : By Vanitha Pachakam

ഇത് തേനൂറും സാലഡ്; തയാറാക്കാം ഹണി ആന്റ് ചിക്കൻ പാസ്ത സാലഡ്!

Honey Chicken pasta Salad

ഹണി & ചിക്കൻ പാസ്ത സാലഡ്

1. ഫ്യൂസില്ലി പാസ്ത - 250 ഗ്രാം

2. ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ

3. സവാള - ഒന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്

4. ചിക്കൻ ബ്രെസ്റ്റ്, എല്ലും തൊലിയും കളഞ്ഞു നീളത്തിൽ കനം കുറച്ചരിഞ്ഞത്- 400 ഗ്രാം

5. മസ്റ്റേർഡ് സോസ് - രണ്ടു വലിയ സ്പൂൺ

തേൻ - രണ്ടു വലിയ സ്പൂൺ

ഡ്രസ്സിങ്

6. ഒലിവ് ഓയില്‍ - മൂന്നു വലിയ സ്പൂൺ

വിനാഗിരി - ഒരു വലിയ സ്പൂൺ

പുതിനയിലയും ബേസിൽ ഇലയും(രാമതുളസിയില) - ഓരോ വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

7. സാലഡ് ഇലകൾ - ഒരു പിടി

ചെറി ടുമാറ്റോ - 175 ഗ്രാം, അരിഞ്ഞത്

8. പുതിനയില - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ഒരു വലിയ സോസ്പാനിൽ ഉപ്പിട്ട െവള്ളം തിളപ്പിച്ച് അതിൽ പാസ്ത േചർത്തു 10-12 മിനിറ്റ് വേവിക്കുക.

∙പാനിൽ ഒലിവ് ഓയിൽ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ േചർത്തു മൂന്നു നാലു മിനിറ്റ് തുടരെയിളക്കണം.

∙അതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കുക. ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറത്തിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആയിരിക്കണം.

∙ആറാമത്തെ ‌ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.

∙പാസ്ത വേവിച്ചത് ഊറ്റി വിളമ്പാനുള്ള പാത്രത്തിലാക്കുക. ഇതിനു മുകളിൽ തയാറാക്കിയ ഡ്രസ്സിങ് ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

∙ഇതിലേക്കു തയാറാക്കിയ ചിക്കൻ ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.

∙ചൂടാറിയ ശേഷം ചെറി ടുമാറ്റോയും സാല‍ഡ് ഇലകളും ചേർത്തു മെല്ലേ യോജിപ്പിച്ച്, പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.