Monday 26 June 2023 12:59 PM IST

ഇൻസ്‌റ്റന്റ് ചിക്കൻ പുലാവ്, ആർക്കും തയാറാക്കാവുന്ന രുചിയൂറും റെസിപ്പി!

Silpa B. Raj

pulao

ചിക്കൻ പുലാവ്

1.നെയ്യ് – 100 ഗ്രാം

2.കറുവാപ്പട്ട – മൂന്നു കഷണം

ബേ ലീഫ് – അഞ്ച്

കറുത്ത ഏലയ്ക്ക – മൂന്ന്

തക്കോലം – രണ്ട്–മൂന്ന്

ഏലയ്ക്ക – അഞ്ച്

ജീരകം – രണ്ടു ചെറിയ സ്പൂൺ

ഗ്രാമ്പൂ – എട്ട്

3.സവാള, അരിഞ്ഞത് – അരക്കിലോ

4.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്

5.ജീരകംപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ബിരിയാണി മസാല – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തൈര് – 250 ഗ്രാം

7.ചിക്കൻ – അരക്കിലോ

8.വെള്ളം – മൂന്നു കപ്പ്

9.ബസ്മതി അരി, കുതിർത്തത് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ബിരിയാണി പോട്ടിൽ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർ‌ത്തു വഴറ്റണം.

∙സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്കു തൈരു ചേർത്തിളക്കുക.

∙എണ്ണ തെളിയുമ്പോൾ ചിക്കൻ ചേർത്തിളക്കി വെള്ളം ചേർത്തു തിളപ്പിക്കണം.

∙ഇതിലേക്കു കുതിർത്ത അരി ചേർത്തിളക്കി മൂടിവച്ചു 20 മിനിറ്റ് വേവിക്കുക.

∙ചൂടോടെ വിളമ്പാം.