Wednesday 11 November 2020 10:45 AM IST

10 മിനിറ്റിൽ തയാറാക്കാം ആരോഗ്യം പകരും നെല്ലിക്ക ചോറ്!

Liz Emmanuel

Sub Editor

nelli

നെല്ലിക്ക ചോറ്

1.നെല്ലിക്ക – അഞ്ച്

2.നെയ്യ് – ഒന്നര വലിയ സ്പൂൺ

‌3.കടുക് – അര ചെറിയ സ്പൂൺ

ഉഴുന്ന് – ഒരു വലിയ സ്പൂൺ

4.കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ

കിസ്മിസ് – ഒരു ചെറിയ സ്പൂൺ

5.കറിവേപ്പില – ഒരു പിടി

പച്ചമുളക് – ഒന്ന്, ചെറുതായി അരിഞ്ഞത്

സവാള – ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

ജാതിപത്രി – ഒരു നുള്ള്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.ചോറ് – മൂന്നു കപ്പ്

7.തേങ്ങ ചിരകിയത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

നെല്ലിക്ക ഗ്രേറ്റ് ചെയ്തു മാറ്റി വയ്ക്കുക.

പാൻ ചൂടാക്കി നെയ്യൊഴിച്ച് കടുകും ഉഴുന്നും പൊട്ടിക്കുക.

ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകും വരെ വറക്കുക. ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ഗ്രേറ്റ് ചെയ്ത നെല്ലിക്ക ചേർത്തു മൂന്നു–നാലു മിനിറ്റ് മൂടിവച്ചു വേവിക്കുക.

വെന്തു വരുമ്പോൾ ചോറും തേങ്ങയും ചേർത്തിളക്കി വാങ്ങാം.