Saturday 15 October 2022 04:35 PM IST : By സ്വന്തം ലേഖകൻ

ഡയറ്റ് ചെയ്യുന്നവർക്കും ഇനി രുചിയൂറും സാലഡ്, സ്പെഷ്യൽ ട്യൂണ സാലഡ് !

tun

ട്യൂണ സാലഡ്

1.വെണ്ണ – ഒന്നര വലിയ സ്പൂൺ

2.കടുക് – മുക്കാൽ ചെറിയ സ്പൂൺ

3.വറ്റൽമുളകു ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

മസ്‌റ്റേർഡ് പേസ്റ്റ് – അര ചെറിയ സ്പൂൺ

4.റെഡ് വൈൻ– 30 മില്ലി

5.ഫ്രെഷ് ക്രീം – 100 മില്ലി

6.ഉപ്പ് - പാകത്തിന്

7.ടിന്നിൽ കിട്ടുന്ന പ്ലെയിൻ ട്യൂണ – അരക്കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

അവക്കാഡോയുടെ ദശാ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാപ്സിക്കം ചെറുതായി അരിഞ്ഞത് – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒന്നു–രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ചീസ് സ്ലൈസ് – അഞ്ച്

പാകം ചെയ്യുന്ന വിധം

  • വെണ്ണ ചൂടാക്കി ഇടത്തരം തീയിലാക്കി, കടുകിട്ടു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

  • ഇതിലേക്ക് വൈൻ ചേർത്ത് ഒരു ലൈറ്റ്സോസ് തയാറാക്കുക. ഇതിൽ ഫ്രെഷ് ക്രീം ചേർത്തു കുറുക്കണം. പാകത്തിന് ഉപ്പും ചേർത്തു വാങ്ങി ചൂടാറാൻ വയ്ക്കുക.

  • ഏഴാമത്തെ ചേരുവ യോജിപ്പിച്ച്, അതിലേക്ക‌ു ചൂടാറിയ സോസ് മിശ്രിതം ചേർത്തു ചതുരക്കഷണങ്ങളാക്കുക.

  • ഇതിന്റെ ഓരോ വശവും ചീസ് സ്ലൈസ് കൊണ്ടു മൂടണം.

കടപ്പാട്
റീന മധു മാത്യൂസ്