വെജിറ്റബിൾ സ്റ്റഫ്‍ഡ് റോട്ടി
1. ഗോതമ്പുപൊടി - രണ്ടു കപ്പ്
ഉപ്പ്, വെള്ളം - പാകത്തിന്
2. വെള്ളക്കടല നന്നായി വേവിച്ചത് - ഒരു കപ്പ്
മുരിങ്ങയില - ഒരു കപ്പ്
ഗരംമസാല - അര ചെറിയ സ്പൂൺ
പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് - അര ചെറിയ സ്പൂൺ
മുളകുപൊടി - കാൽ ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
3. നെയ്യ് - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ചപ്പാത്തിക്കെന്ന പോലെ നന്നായി കുഴച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ നന്നായി കുഴയ്ക്കുക. കടല നന്നായി ഉടയണം.
∙ കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കി കനം കുറച്ചു ചപ്പാത്തിക്കെന്ന പോലെ പരത്തുക. ഇതിനു നടുവിൽ അൽപം കടല മിശ്രിതം വച്ച് നാലു വശത്തു നിന്നും കൂട്ടിയോജിപ്പിച്ചു വീണ്ടും പരത്തുക. മുഴുവൻ മാവു കൊണ്ടും ഇങ്ങനെ തയാറാക്കുക.
∙ തവ ചൂടാക്കി നെയ്യ് പുരട്ടി ചപ്പാത്തി ചുട്ടെടുക്കാം.