ADVERTISEMENT

വെജ്ജി ലോഡഡ് ചിക്കൻ റൈസ്

1.എണ്ണ – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

2.വെളുത്തുള്ളി – ആറ് അല്ലി

പച്ചമുളക് – ഒന്ന്

ADVERTISEMENT

3.സവാള – ഒന്ന്

‌4.ചിക്കൻ, എല്ലില്ലാതെ – 600 ഗ്രാം

ADVERTISEMENT

5.ഗ്രീൻ പീസ് – രണ്ടു വലിയ സ്പൂൺ

സ്വീറ്റ് കോൺ – രണ്ടു വലിയ സ്പൂൺ

കാരറ്റ്, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തക്കാളി – ഒന്ന്

6.മഞ്ഞൾ‌പ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാല – ഒരു ചെറിയ സ്പൂൺ

7.ബസ്മതി അരി, വേവിച്ചത് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക.

∙ഇതിലേക്കു സവാള ചേർത്തു വഴറ്റണം.

∙വഴന്നു വരുമ്പോൾ‌ ചിക്കനും പാകത്തിന് ഉപ്പും ചേർത്തു വഴറ്റുക.

∙ചിക്കൻ നിറം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റു വഴറ്റണം.

∙ഇതിലേക്കു ആറാമത്തെ ചേരുവയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ മൂടി വച്ചു പത്തു മിനിറ്റു വേവിക്കുക.

∙ഇതിലേക്കു വേവിച്ചു വച്ച അരിയും ചേർത്ത് ഉപ്പു പാകത്തിനാക്കി ഇളക്കി യോജിപ്പിച്ചു ചുടോടെ വിളമ്പാം.

 

ADVERTISEMENT