ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍ ആസ്വദിച്ചു കഴിച്ച ഒരു വിഭവത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. കൗതുകവും ഒപ്പം നാവില്‍ രസമുകുളങ്ങളും തീര്‍ക്കുന്ന ചോക്ലേറ്റ് സ്ട്രോബെറിയുടെ വിഡിയോയാണ് നവ്യ പങ്കുവച്ചത്. ലണ്ടനിലെ വൈറല്‍  ഡിസർട്ടാണിത്. ലണ്ടനിലെ ബോറോ മാർക്കറ്റിലാണ് ഇത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 

നവ്യാ നായർ അടുത്തിടെ നടത്തിയ ലണ്ടൻ യാത്രയിലാണ് ചോക്ലേറ്റ് സ്ട്രോബെറിയുടെ മാധുര്യം നുണഞ്ഞത്. ഫൂഡ് വ്ലോഗര്‍മാരാണ് ഈ സ്പെഷല്‍ വിഭവത്തിന്റെ രുചി സോഷ്യല്‍ ലോകത്ത് വൈറലാക്കിയത്. ലണ്ടൻ യാത്രയ്ക്കിടെ നടി അഹാന കൃഷ്ണ ബോറോ മാർക്കറ്റിൽ നിന്ന് ചോക്ലേറ്റ് സ്ട്രോബെറി ഡിസർട്ട് വാങ്ങി കഴിക്കുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 

ADVERTISEMENT

എന്താണ് ചോക്ലേറ്റ് സ്ട്രോബെറി?   

ഫ്രഷ് സ്ട്രോബെറികൾ ഒരു കപ്പിലോ ഗ്ലാസിലോ നിരത്തി, അതിനുമുകളിൽ ഉരുകിയ ചോക്ലേറ്റ് (സാധാരണയായി മിൽക്ക് ചോക്ലേറ്റ് അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ്) നന്നായി ഒഴിച്ചു നൽകുന്നതാണ് ഈ വിഭവം.

ADVERTISEMENT

മുകളിൽ പിസ്തയോ മറ്റ് നട്‌സോ വിതറാറുണ്ട്. സ്ട്രോബെറിയുടെ നേരിയ പുളിയും ചോക്ലേറ്റിന്റെ മധുരവും ഒരുമിച്ച് ചേരുമ്പോഴുള്ള രുചിയാണ് ഇതിനെ പ്രിയങ്കരമാക്കിയത്. 

ADVERTISEMENT
ADVERTISEMENT