ADVERTISEMENT

ദക്ഷിണേന്ത്യയിലെ ഏറ്റവും അഭിമാനകരമായ പാചക മത്സരങ്ങളിലൊന്നായ ഇൻക്രെഡിബിൾ ഷെഫ് ചലഞ്ച് മത്സരത്തില്‍ വെങ്കലം സ്വന്തമാക്കി മലയാളിയായ ജിത്ത് പി മനോജ്. സി ജി എച്ച് എർത് ഗ്രൂപ്പിലെ ഫോർട്ട് കൊച്ചി ബ്രണ്ടൻ ബോട്ട് യാർഡ് ഹോട്ടലിലെ ഷെഫ് ആണ് ജിത്ത്. വേൾഡ് ഓഫ് ഹോസ്പിറ്റാലിറ്റിയും (WOH) സൗത്ത് ഇന്ത്യ ഷെഫ് അസോസിയേഷനും (SICA) ചേര്‍ന്നാണ് ഇൻക്രെഡിബിൾ ഷെഫ് ചലഞ്ച് (ICC) 2025 ലെ വിജയികളെ ബെംഗളൂരുവില്‍ പ്രഖ്യാപിച്ചത്.   

വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലേറ്റഡ് അപ്പറ്റൈസർ (ഹോട്ട് അല്ലെങ്കിൽ കോൾഡ്) വിഭാഗത്തിലാണ് ജിത്ത് പി മനോജ് മത്സരിച്ചത്. 

chef-jith2
ADVERTISEMENT

‘പുനർരൂപകൽപ്പന ചെയ്ത രസം’ എന്ന പേരിൽ തയാറാക്കിയ രസം വെജിറ്റേറിയൻ ഓൺട്രേ മത്സരത്തില്‍ വലിയ ശ്രദ്ധ നേടി. ദക്ഷിണേന്ത്യൻ ക്ലാസിക് വിഭവമായ രസത്തെ ധൈര്യപൂര്‍വം, തികച്ചും വ്യത്യസ്തമായ രുചിയിലും രൂപത്തിലും അവതരിപ്പിച്ചത് മത്സരത്തില്‍ മുന്നിട്ടു നില്‍ക്കാന്‍ സഹായകമായി. 

അതേസമയം ജിത്ത് തയാറാക്കിയ നോൺ വെജിറ്റേറിയൻ വിഭവമായ സ്പൈസ്- സോക്ക്ഡ് ലിവർ പാർ ഫെ രുചിയിലും മണത്തിലും അവതരണത്തിലുമെല്ലാം കയ്യടി നേടി. പ്രശസ്ത ഷെഫുമാര്‍ പങ്കെടുത്ത മത്സരത്തില്‍ വെങ്കല മെഡൽ ലഭിച്ച സന്തോഷത്തിലാണ് ജിത്ത് പി മനോജും ബ്രണ്ടൻ ബോട്ട് യാർഡിലെ എക്സിക്യൂട്ടീവ് ഷെഫ് നവീൻ എം.സിയും.

jith-chef3
ADVERTISEMENT
ADVERTISEMENT
ADVERTISEMENT