Monday 21 October 2024 03:28 PM IST : By സ്വന്തം ലേഖകൻ

ഫോർട്ട്കൊച്ചി സ്‌റ്റൈൽ ബീഫ് വിന്താലു, തയാറാക്കാം ഈസിയായി!

beef vindaloooo

ബീഫ് വിന്താലു

1.ബീഫ് – ഒരു കിലോ

2.കടുക് – ഒരു വലിയ സ്പൂൺ

ജീരകം – ഒരു നുള്ള്

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – ഏഴ് അല്ലി

കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വിനാഗിരി – കാൽ കപ്പ്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

‌4.പച്ചമുളക് – നാല്

മുരിങ്ങ തൊലി – ഒരു ചെറിയ കഷണം

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

കറിവേപ്പില – രണ്ടു തണ്ട്

5.ചുവന്നുള്ളി – കാൽ കിലോ, പൊടിയായി അരിഞ്ഞത്

6.ഗരംമസാല പൊടി – ഒരു ചെറിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒന്നര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ചുവന്നുള്ളി ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ ഗരംമസാല പൊടി ചേർക്കണം.

∙തയാറാക്കിയ മസാല ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവയും ബീഫ് കഷണങ്ങളും ചേർത്തു മൂടിവച്ചു വേവിക്കുക.

∙കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.