കക്കയിറച്ചി തോരൻ
1.കക്കയിറച്ചി – അരക്കിലോ
2.ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.കടുക് – ഒരു ചെറിയ സ്പൂൺ
5.വറ്റൽമുളക് – രണ്ട്, രണ്ടായി മുറിച്ചത്
6.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ചുവന്നുള്ളി – കാൽ കപ്പ്
പെരുംജീരകം – ഒരു നുള്ള്
കാന്താരി – മൂന്ന്
7.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙കക്കയിറച്ചി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙ഇതിലേക്കു വറ്റൽമുളകും ആറാമത്തെ ചേരുവ ചതച്ചതും ചേർത്തു വഴറ്റണം.
∙കറിവേപ്പിലയും വേവിച്ച കക്കയിറച്ചിയും ചേർത്തിളക്കി വേവിച്ചു വാങ്ങാം.