പാവയ്ക്ക കിച്ചടി
1.പാവയ്ക്ക – 200 ഗ്രാം
ഉപ്പ – പാകത്തിന്
2.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
3.തേങ്ങ, ചിരകിയത് – മൂന്നു വലിയ സ്പൂൺ
കടുക് – ഒരു നുള്ള്
പച്ചമുളക് – ഒന്ന്
4.തൈര് – ഒന്നരക്കപ്പ്
5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙പാവയ്ക്ക രണ്ടായി മുറിച്ചു കഷണങ്ങളാക്കി ഉപ്പു ചേർത്ത് അഞ്ചു മിനിറ്റു വയ്ക്കുക.
∙വെളിച്ചെണ്ണ ചൂടാക്കി പവയ്ക്ക വറുത്തു കോരി മാറ്റി വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ പാകത്തിനു തൈരു ചേർകത്തു മയത്തിൽ അരച്ചെടുക്കണം.
∙ബാക്കിയുള്ള തൈരു നന്നായി ഉടച്ചെടുക്കണം.
∙ഇതിലേക്കു തേങ്ങ അരച്ചതും ചേർത്തു യോജിപ്പിക്കുക.
∙വറുത്തു വച്ച പാവയ്ക്കയും ചേർത്തു യോജിപ്പിച്ച് വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു ചേർത്തു വിളമ്പാം.