കുരുമുളകിട്ടു വറ്റിച്ച മത്തിക്കറി
1.മത്തി – അരക്കിലോ
2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3.ഉലുവ – അര ചെറിയ സ്പൂൺ
4.ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5.കുരുമുളക് – രണ്ടു വലിയ സ്പൂൺ, ചെറുചൂടുവെള്ളത്തിൽ അരച്ചെടുത്തത്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
7.തക്കാളി – ഒന്ന്, അരിഞ്ഞത്
8.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, അരക്കപ്പ് വെള്ളത്തിൽ കുതിർത്തത്
ഉപ്പ് – പാകത്തിന്
9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
10.ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മത്തി കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ മൂപ്പിക്കുക.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം.
∙അരച്ചു വച്ചിരിക്കുന്ന കുരുമുളകും പൊടികളും ചേർത്തു മൂപ്പിക്കുക.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ആറാമത്തെ ചേരുവ ചേർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ മത്തി ചേർത്തു മൂടിവച്ചു വേവിക്കുക.
∙വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.