ADVERTISEMENT

വഴുതനങ്ങ അച്ചാർ

1.വഴുതനങ്ങ – കാൽകിലോ, നീളത്തിൽ ചെറുതായി അരിഞ്ഞത്

ADVERTISEMENT

2.നല്ലെണ്ണ – ആവശ്യത്തിന്

3.കടുക് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഉലുവ – ഒരു ചെരിയ സ്പൂൺ

4.ഇഞ്ചി – രണ്ടിഞ്ചു നീളത്തിൽ, ചതച്ചത്

ADVERTISEMENT

വെളുത്തുള്ളി – 12 അല്ലി, ചതച്ചത്

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5.മ‍ഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

6.വിനാഗിരി – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി വഴുതനങ്ങ വറുത്ത് കോരുക.

അതേ എണ്ണയിൽ കടുകും ഉലുവയും പൊട്ടിച്ച് നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

ശേഷം അഞ്ചാമത്തെ ചേരുവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.

ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വഴുതനങ്ങയും ആറാമത്തെ ചേരുവയും ചേർത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങാം.

 

ADVERTISEMENT