ADVERTISEMENT

ഗാർലിക് ചിക്കൻ എന്നു കേൾക്കുമ്പോൾ ചിക്കൻ കഷണങ്ങൾ വറുത്ത് സോസിന്റെ ഗ്രേവിയിൽ പൊതിഞ്ഞു കിടക്കുന്ന ഒരു ചിക്കൻ കറിയാകും മനസ്സിൽ വരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ രുചിയിൽ ഒരു ഗാർലിക് ചിക്കൻ ഇതാ...

ഗാർലിക് ചിക്കൻ

ADVERTISEMENT

1.ചിക്കൻ – 750 ഗ്രാം

2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – ഒരു ചെറിയ സ്പൂൺ

നാരങ്ങനീര് – ഒരു പകുതി നാരങ്ങയുടേത്

3.എണ്ണ – കാൽ കപ്പ്

4.സവാള – 3-4, അരിഞ്ഞത്

5.തക്കളി, അരച്ചത് – അരക്കപ്പ്

6.ജീരകം – ഒരു വലി സ്പൂൺ

മല്ലി – ഒരു വലിയ സ്പൂൺ

പെരുംജീരകം – അര വലിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

തക്കോലം – ഒന്ന്

ഏലയ്ക്ക – 3-4

ഗ്രാമ്പൂ – 4-5

കുരുമുളക് – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി – 15-20 അല്ലി

7.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം.

∙സവാള ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരച്ചു ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ചിക്കനും പാകത്തിനു വെള്ളവും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙ചിക്കൻ മുക്കാൽ വേവാകുമ്പോൾ ആറാമത്തെ ചേരുവ അരച്ചതും ചേർത്തിളക്കി വരട്ടിയെടുക്കണം.

∙മല്ലിയിലയും ചേര്‍ത്തിളക്കി വിളമ്പാം.

 

ADVERTISEMENT