Monday 03 April 2023 01:13 PM IST

പഞ്ചാബി രുചിയിൽ ചിക്കൻ തയാറാക്കാം, ഇതാ അനാർക്കലി കി ഫർമായിഷ്!

Silpa B. Raj

anarkali

അനാർക്കലി കി ഫർമായിഷ്

1.ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത് – ഏഴ്

2.ഉണങ്ങിയ മാതളനാരങ്ങ അല്ലി പൊടിച്ചത് – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

കസൂരിമേത്തി – രണ്ടു വലിയ സ്പൂൺ

മല്ലിയില – ഒരു കപ്പ്

‍ ഉപ്പ് – പാകത്തിന്

3.വെണ്ണ – പാകത്തിന്

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

5.കാപ്സിക്കം – ഒന്ന്, പൊടിയായി അരിഞ്ഞത്

6.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റിയ ശേഷം കാപ്സിക്കം ചേർത്തു വഴറ്റുക. നല്ല കരുകരുപ്പാകുമ്പോൾ തക്കാളി ചേർത്തു നന്നായി ഇളക്കി വഴറ്റണം.

∙എണ്ണ തെളിഞ്ഞു വരുമ്പോൾ‌ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു വേവിക്കുക.

∙മസാല, ചിക്കൻ കഷണങ്ങളിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes