Friday 17 March 2023 03:01 PM IST : By സ്വന്തം ലേഖകൻ

രുചികരമായ ബേക്ക്ഡ് ബീഫ് മോമോസ്; സിമ്പിള്‍ റെസിപ്പി

mmosss8990 തയാറാക്കിയത്: ശില്പ ബി. രാജ്. ഫോട്ടോ: സരുണ്‍ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പൻ എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പർമാർക്കറ്റ് തിരുവനന്തപുരം

1. മൈദ – 100 ഗ്രാം

ഉപ്പ് – ഒരു നുള്ള്

എണ്ണ – ഒരു ചെറിയ സ്പൂൺ

പച്ചച്ചീര അരച്ചത് – രണ്ടു വലിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. ഇളം ബീഫ് ഉപ്പും കുരുമുളകും ചേർത്തു വേവിച്ചു മിൻസ് ചെയ്തത് – 100 ഗ്രാം സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ – ഒരു തണ്ട്, അരിഞ്ഞത്

മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

എള്ളെണ്ണ – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

സൂപ്പ് ക്യൂബ് – ഒന്ന്, പൊടിച്ചത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപാൽപം വീതം വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.   ഇത് 20 മിനിറ്റ് അനക്കാതെ വച്ച ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരിയുടെ വലുപ്പത്തിൽ പ രത്തണം.

∙ അവ്ൻ 1200Cൽ ചൂടാക്കിയിടുക.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക. ഇതു ചെറിയ ഉരുളകളാക്കണം.

∙ പരത്തി വച്ചിരിക്കുന്ന ഓരോ പൂരിയും കൊണ്ട് ഓരോ ഉരുളയും പൊതിഞ്ഞെടുക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10–15 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ബേക്ക് ചെയ്യുന്നതിനു പകരം ആവിയില്‍ വേവിച്ചും എടുക്കാം.

Tags:
  • Pachakam