Thursday 30 March 2023 12:57 PM IST

കുട്ടികള്‍ക്കായി കൊതിപ്പിക്കും രുചിയില്‍ ബേക്ക്ഡ് നൂഡിൽ മോമോസ്; സിമ്പിള്‍ റെസിപ്പി

Silpa B. Raj

baked-noodleemomos ഫോട്ടോ: സരുണ്‍ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലുലു ഹൈപ്പർമാർക്കറ്റ്, തിരുവനന്തപുരം

1. മൈദ – 100 ഗ്രാം

ഉപ്പ് – ഒരു നുള്ള്

എണ്ണ – ഒരു ചെറിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. എണ്ണ – രണ്ടു വലിയ സ്പൂൺ

4. സവാള– ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കാരറ്റ്, കാബേജ് എന്നിവ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

സ്പ്രിങ് അണിയൻ – ഒരു തണ്ട്, അരിഞ്ഞത്

മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

5. മാഗി നൂഡിൽസ് – ഒരു പായ്ക്കറ്റ്, വേവിച്ചൂറ്റിയത്

6. എള്ളെണ്ണ – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

മാഗി മസാല – ഒരു പായ്ക്കറ്റിലേത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി അൽപാൽപം വീതം വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. ഇത് 20 മിനിറ്റ് അനക്കാതെ വച്ച ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തണം.

∙ അവ്ൻ 1200Cൽ ചൂടാക്കിയിടുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം നൂഡിൽസ് ചേർത്തിളക്കുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടാറാൻ വയ്ക്കണം. ഇതാണ് സ്റ്റഫിങ്.

∙ പരത്തി വച്ചിരിക്കുന്ന ഓരോ പൂരിയിലും ഓരോ വലിയ  സ്പൂൺ സ്റ്റഫിങ് വച്ച് പൂരി കൊണ്ടു പൊതിഞ്ഞ്, പ്ലീറ്റ് ചെയ്തെടുക്കണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10–15 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ബേക്ക് ചെയ്യുന്നതിനു പകരം ആവിയിൽ വേവിച്ചെടുത്തും വിളമ്പാം.

Tags:
  • Pachakam