Thursday 01 August 2024 12:21 PM IST : By ബീന മാത്യു

ബ്രഡിനൊപ്പം വിളമ്പാം ബീഫ് ചോപ്സ്; അസാധ്യ ടേസ്റ്റാണ്

_BCD2820 ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

1. ഇളം ബീഫ് വാരിയെല്ലോടു കൂടി നീളത്തിൽ മുറിച്ചത് – അരക്കിലോ

2. ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – എട്ട് അല്ലി

ജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – രണ്ടു ചെറിയ സ്പൂൺ

3. കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

വൂസ്റ്റർ സോസ് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

4. സവാള – രണ്ട്, കനം കുറച്ചു കഷണങ്ങളാക്കിയത്

5. എണ്ണ – പാകത്തിന്

6. ഉരുളക്കിഴങ്ങ് – രണ്ട്, നീളത്തിൽ അരിഞ്ഞത്

സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത്

7. മല്ലിയില – അലങ്കരിക്കാൻ (ആവശ്യമെങ്കില്‍) 

പാകം ചെയ്യുന്ന വിധം

∙ ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചെടുത്ത ശേ ഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു ന ന്നായി യോജിപ്പിക്കുക. ഈ അരപ്പ് ഇറച്ചിയിൽ പുര ട്ടി രണ്ട്–മൂന്നു മണിക്കൂർ വയ്ക്കണം.

∙ ഇതിലേക്കു സവാള ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി, അൽപം വീതം ഇറച്ചി ചേർത്തു വറുത്തു കോരുക. ഇതു പ്രഷർകുക്കറിലേക്കു മാറ്റുക. 

∙ വറുത്ത എണ്ണയുടെ ബാക്കി വന്നതിൽ അൽപം വെള്ളം ചേർത്തു തിളപ്പിക്കണം. ഇതു കുക്കറിലുള്ള ഇറച്ചിക്കൂട്ടില്‍ ഒഴിച്ച് വേവിക്കുക. മസാല നന്നായി പുരണ്ടിരിക്കുന്ന പരുവമാകണം.

∙ വിളമ്പുന്നതിനു തൊട്ടുമുൻപ് ഉരുളക്കിഴങ്ങും സവാളയും വറുത്തു കോരി കറിയുടെ മുകളിൽ നിരത്തി മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam