ബട്ടർ ഗാർലിക് പനീർ
1.പനീർ – 150 ഗ്രാം
2.കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.എണ്ണ – ഒരു ചെറിയ സ്പൂൺ
വെണ്ണ – ഒരു വലിയ സ്പൂൺ
5വെളുത്തുള്ളി – എട്ട് അല്ലി, പൊടിയായി അരിഞ്ഞത്
6.കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ
7.ചൂടുവെള്ളം – അരക്കപ്പ്
8.കുരുമുളകുപൊടി – പാകത്തിന്
വറ്റൽമുളക് ചതച്ചത് – അര വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പനീർ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി വെളുത്തുള്ളി വഴറ്റണം.
∙ഗോൾഡൻ നിറമാകുമ്പോൾ കോൺഫ്ളോർ ചേർക്കുക.
∙ചൂടുവെള്ളം ചേർത്തിളക്കി കുറുകുമ്പോൾ എട്ടാമത്തെ ചേരുവ ചേർക്കണം.
∙പനീർ കഷണങ്ങളും ചേർത്തിളക്കി വാങ്ങുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.