Friday 28 April 2023 12:14 PM IST

കോളിഫ്‌ളവർ മപ്പാസ്, വിരുന്നുകാർക്കു നൽകാൻ രുചിയൂറും വിഭവം!

Silpa B. Raj

cauliflower

കോളിഫ്‌ളവർ മപ്പാസ്

1.കോളിഫ്ളവർ – ഒരു ചെറുത്

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

4.സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി, അരിഞ്ഞത് – അര ചെറിയ സ്പൂൺ

ഇഞ്ചി, അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5.മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തക്കാളി – ഒരു ചെറുത്, അരിഞ്ഞത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത

ഒന്നാം പാൽ – കാൽ കപ്പ്

രണ്ടാം പാൽ – ഒരു കപ്പ്

‌8.വിനാഗിരി – ഒരു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കോളിഫ്‌ളവർ വൃത്തിയാക്കി പൂക്കളായി അടർത്തി, നന്നായി കഴുകിയ ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കുക. 10 മിനിറ്റിനു ശേഷം ഊറ്റി വയ്ക്കണം.

∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙മസാല മൂത്തു വരുമ്പോൾ കോളിഫ്‌ളവറും തക്കാളിയും ചേർത്തു മൂന്നു മിനിറ്റ് വഴറ്റുക.

∙ഇതിലേക്കു രണ്ടാംപാൽ ചേർത്തിളക്കി കോളിഫ്ളവർ വേവിക്കുക.

∙ഇതിലേക്ക് ഒന്നാം പാലും വിനാഗിരിയും മല്ലിയിലയും ചേർത്തു തിള വന്നു തുടങ്ങുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes