Tuesday 31 March 2020 03:03 PM IST

കൊറോണക്കാലമാണ്, വിഭവങ്ങൾ പാഴാക്കല്ലേ! ബാക്കിവന്ന ഇഡ്ഡലിയും ചപ്പാത്തിയും കൊണ്ട് രസികൻ റെസിപ്പികൾ

Nithin Joseph

Sub Editor

idly76557gh

കൊറോണകാലമാണ്. കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും കൂടി ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണ സാധനങ്ങൾ പാഴാവാനും സാധ്യത കൂടുതലാണ്. മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ പാഴാക്കാതെ രുചികരമായ വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കാനുള്ള വഴികൾ പറഞ്ഞുതരുകയാണ് പാചകവിദഗ്ധയായ റീന ജോഷി.

ബാക്കി വന്ന ഇഡലി കൊണ്ട് ഉള്ള റെസിപ്പി 

1) ഇഡലി സാലഡ് 

ഇഡലി -10 എണ്ണം, സവാള കൊത്തി അരിഞ്ഞത് --1, പച്ച മുളക് -6,  ഉപ്പ്‌ - ആവശ്യത്തിന്, മുളക് പൊടി -1teaspoon, നാരങ്ങാനീര് --1 teaspoon, chat masala (optional) - 1teaspoon, കുറച്ചു  വേപ്പില,  മല്ലിയില.

ഇഡലി ചെറുതായി ഫ്രൈ  ചെയ്തു,  ഒരു പാത്രത്തിൽ  ബാക്കി എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്ത്  ഉപയോഗിക്കുക. 

2) ഇഡലി ഉപ്പ്മാവ്  

ഇഡലി പൊടിച്ചത് : 2 cup, സവാള കൊത്തി അരിഞ്ഞത് -1,  കാരറ്റ് -1,  ബീൻസ് -5 എണ്ണം, പച്ച മുളക് - 4, ഇഞ്ചി -1 teaspoon,  വേപ്പില,  മല്ലിയില,  ഉപ്പ് --ആവശ്യത്തിന്,  കടുക് -1 teaspoon,  വറ്റൽ മുളക് -2,  പഞ്ചസാര-2 ടീസ്പൂൺ,  oil - ആവശ്യത്തിന്.

Oil ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക് എന്നിവ വറക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ഉപ്പ്‌ ചേർത്ത് വഴറ്റുക, അതിലേക്ക് പച്ചക്കറികൾ  പഞ്ചസാര യും കൂടി ചേർത്ത് വഴറ്റി എടുക്കുക,,  ശേഷം പൊടിച്ച ഇഡലി ചേർത്ത് നന്നായി ഇളക്കി മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.

ബാക്കിവന്ന ചപ്പാത്തി കൊണ്ട് ഉള്ള വിഭവങ്ങൾ

3) ചപ്പാത്തി ഉപ്പുമാവ് 

ചുട്ട ചപ്പാത്തി -6 എണ്ണം ചെറുതായീ കീറി എടുത്തത്. കടുക് -1/2 teaspoon, ഉഴുന്ന് പരിപ്പ് --1/2 teaspoon, സവാള --2 കൊത്തി നുറുക്കിയത്,  പച്ച മുളക് --2,  carrot --1 ചെറുതായീ അരിഞ്ഞതു ,  beans - 6 എണ്ണം ചെറുതായി അരിഞ്ഞത്  ,  oil 2 table spoon,  ഉപ്പ് --ആവശ്യത്തിന് 

Oil ചൂടാവുമ്പോൾ കടുക്, ഉഴുന്ന്,   പൊട്ടിക്കുക.. അതിലേക്കു  സവാള, പച്ച മുളക്, ഇഞ്ചി, വേപ്പില എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക, ഇതിൽ carrot,  beans എന്നിവ കൂടി ചേർത്ത് ഒരു 3 minute വഴറ്റുക,  ഇതിലേക്ക് നുറുക്കി വെച്ചിരിക്കുന്ന ചപ്പാത്തി ചേർത്ത നന്നായി ഇളക്കി  ചൂടോടെ ഉപയോഗിക്കുക 

4) ചപ്പാത്തി പക്കോഡ 

ചപ്പാത്തി square shape ൽ  pieces ആക്കിയത് - 5, Oil- fry ചെയ്യാൻ ആവശ്യത്തിന്,  ചെറിയ ജീരകം -1/2 teaspoon,  കടുക് --1/2 teaspoon,  കായം പൊടി (optional )- 1നുള്ള് , മഞ്ഞൾ പൊടി --1/4 teaspoon, ഉപ്പ് --1/4teaspoon.

ഒരു pan heat ആകുമ്പോൾ oil ഒഴിച്ച്  ചപ്പാത്തി pieces fry ചെയ്‌തു മാറ്റുക.. അതേ oil ൽ   ജീരകവും കടുകും വറുക്കുക. മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇപ്പോൾ fried ചപ്പാത്തി ചേർത്ത് ഇളക്കുക,  ഇതിലേക്ക് ഉപ്പും കായം പൊടിയും തൂവുക,  നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കുക.

5) ചപ്പാത്തി കൊണ്ട് ഒരു സാലഡ് 

ചപ്പാത്തി --2 എണ്ണം  നീളത്തിൽ മുറിച്ചു pieces  ആക്കിയത്, സവാള --1 salad cut,  നാരങ്ങാ നീര് --3teaspoon,  തക്കാളി --1 എണ്ണം,  chat മസാല --1/2 tspn,  carrot--2,  cucumber --1,  മല്ലിയില --കുറച്ചു,  pepper powder --1/2 teaspoon,  മയോനൈസ് (optional )--1 table spoon. 

എല്ലാ ചേരുവകളും നന്നായി mix ചെയ്തു ഉപയോഗിക്കാം. 

6) Easy തൈര് സാദം 

വേവിച്ചു തണുപ്പിച്ച  ചോറ് --2 cup,  

തൈര് --2 cup

വേപ്പില - 2തണ്ട് 

വറ്റൽ മുളക് --2

പച്ച മുളക് --3, ഇഞ്ചി --1 ചെറിയ piece, 

 ഉപ്പ്, 

കടുക് --1/2 teaspoon,  കായം --1/4 teaspoon

Oil ആവശ്യത്തിന് 

ചോറ് നന്നായി വേവിച്ചു തണുപ്പിച്ചു വെക്കുക 

തൈര് നന്നായി ഉപ്പു ചേർത്ത് ഉടച്ചു ചോറിലേക്കു mix ചെയ്തു വെക്കുക. 

ഒരു പാനിൽ oil ചൂടാവുമ്പോൾ കടുക്, വറ്റൽ മുളക്, വേപ്പില എന്നിവ വറുക്കുക. 

ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കായം,  എന്നിവ  ചേർത്ത്  വഴറ്റുക.. ഈ മിശ്രിതം ചോറിലേക്കു മിക്സ് ചെയ്തു നന്നായി ഇളക്കി,,  നാരങ്ങാ  അച്ചാർ,  പപ്പടം എന്നിവ  കൂട്ടി കഴിക്കാൻ നല്ല രൂചി ആണ്.. 

Tags:
  • Pachakam