Friday 08 January 2021 03:27 PM IST

എന്നും ചപ്പാത്തി ഉണ്ടാക്കി മടുത്തോ, ഇതാ ഈസി ചീസ് നാൻ റെസിപ്പി!

Liz Emmanuel

Sub Editor

naan

ചീസ് നാൻ

1.മൈദ – രണ്ടു കപ്പ്

2.ഉപ്പ് – പാകത്തിന്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

3.തൈര് – അരക്കപ്പ്

എണ്ണ – ഒരു വലിയ സ്പൂൺ

4.മൊസറെല്ല ചീസ് – ഒരു കപ്പ്, ഗ്രേറ്റ് ചെയ്തത്

മല്ലിയില – കാൽ കപ്പ്, ചെറുതായി അരിഞ്ഞത്

5.എള്ള് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മൈദയിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്ക് തൈരും എണ്ണയും ചേർത്തു കുഴയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിമാവ് പരുവത്തിൽ‌ കുഴച്ചെടുക്കുക.

∙ചീസും മല്ലിയിലയും യോജിപ്പിച്ചു വയ്ക്കുക.

∙തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി പരത്തി അല്പം ചീസ് മിശ്രിതം വച്ച് വീണ്ടും ഉരുട്ടി നനവുള്ള തുണികൊണ്ടു മൂടി അഞ്ചു മിനിറ്റു വയ്ക്കണം.

∙ഇനി ഓരോ ഉരുളയും എടുത്ത് പരത്തി മുകളിൽ എള്ളു വിതറി തവയിൽ ചുട്ടെടുക്കാം.

∙മുകളിൽ വെണ്ണ പുരട്ടി ചൂടോടെ വിളമ്പാം.