1. ചിക്കൻ – ഒന്ന്
2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
3. എണ്ണ – പാകത്തിന്
4. പെരുംജീരകം – ഒരു ചെറിയ സ്പൂൺ
5. വറ്റൽമുളക് – 10–15, കഷണങ്ങളാക്കിയത്
കറിവേപ്പില – പാകത്തിന്
6. ചുവന്നുള്ളി – കാൽ കിലോ, ഓരോന്നും നാലായി മുറിച്ചത്
7. തക്കാളി – രണ്ട്, അരിഞ്ഞത്
8. ഉപ്പ് – പാകത്തിന്
9. കറിവേപ്പില – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി, ഉപ്പും മഞ്ഞ ൾപ്പൊടിയും പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം.
∙ മുളകിന്റെ നിറം മാറുമ്പോൾ ചുവന്നുള്ളി ചേർത്തു ചുവ ന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി നന്നായി വഴറ്റി പാകത്തിനുപ്പും അൽപം വെള്ളവും ചേർത്തു വേവിക്കുക.
∙ ഇറച്ചി കുഴഞ്ഞ പരുവത്തിലാക്കി വാങ്ങണം.
∙ കറിവേപ്പില വറുത്തതു കൊണ്ട് അലങ്കരിക്കാം.
∙ കറിവേപ്പിലയ്ക്കു പകരം മല്ലിയില അരിഞ്ഞതും ഉപയോഗിക്കാം.