Monday 10 June 2024 12:47 PM IST

കലക്കൻ രുചിയിൽ തയാറാക്കാം ചിക്കൻ ടിക്ക മസാല, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

tikkakkka

ചിക്കൻ ടിക്ക മസാല

1.ചിക്കൻ – അരക്കിലോ

2.ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

കട്ടത്തൈര് – നാലു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

എണ്ണ – രണ്ടു വലിയ സ്പൂൺ

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

6.തക്കാളി അരച്ചത് – ഒരു കപ്പ്

7.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

8.ഫ്രെഷ് ക്രീം – ആറു വലിയ സ്പൂൺ

കസൂ‌രി മേത്തി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ പാനിൽ ബാക്കി എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ തക്കാളി അരച്ചതും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ പൊടികള്‍ ചേർത്തു മൂപ്പിക്കണം.

∙വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേർത്തിളക്കി പാകത്തിനു വെള്ളവും ഉപ്പും ചേർത്തു മൂടി വച്ചു വേവിക്കുക.

∙കുറുകി വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes