ADVERTISEMENT

ചില്ലി ചീസ് പനീർ

1.വെണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2.പനീര്‍ – 100 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

3.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ADVERTISEMENT

4.സവാള – ഒരു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒരു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്

ADVERTISEMENT

പച്ചമുളക് – മൂന്ന്

5.പാൽ – ഒരു കപ്പ്

6.ക്രീം – രണ്ടു വലിയ സ്പൂൺ

ചീസ് – രണ്ടു വല‌ിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഒറീഗാനോ – അര ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ ഒരു വലിയ സ്പൂൺ വെണ്ണ ചൂടാക്കി പനീർ വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ ബാക്കി വെണ്ണ കൂടി ചേര്‍ത്തു ചൂടാകുമ്പോൾ വെളുത്തുള്ളി വഴറ്റണം.

∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ പാൽ ചേർക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർക്കണം.

∙ഏഴാമത്ത ചേരുവയും ചേർത്തു കുറുകി വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന പനീറും ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT