Friday 24 May 2024 02:48 PM IST : By സ്വന്തം ലേഖകൻ

ഇനി മുതൽ ചില്ലി ഓയിൽ വീട്ടിൽ‌ തന്നെ തയാറാക്കാം, ഈസിയായി!

chillioil

ചില്ലി ഓയിൽ

1.എണ്ണ – ഒരു കപ്പ്

2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

‌‌ വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

തക്കോലം – ഒന്ന്

കുരുമുളക് – ആറ്

3.വറ്റൽമുളക് ചതച്ചത് – മൂന്നു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ഉപ്പ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വറ്റൽമുളക് മിശ്രിതത്തിൽ ചേർത്തിളക്കുക.

∙തണുക്കുമ്പോൾ ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Easy Recipes
  • Pachakam