ADVERTISEMENT

1. ചിക്കന്‍ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2. സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍

ADVERTISEMENT

വിനാഗിരി – രണ്ടു ചെറിയ സ്പൂണ്‍

സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

ADVERTISEMENT

ഉപ്പ് – പാകത്തിന്

3. എണ്ണ – കാല്‍ കപ്പ്

ADVERTISEMENT

4. വെളുത്തുള്ളി തൊലിയോടു കൂടി ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍    

5. പച്ചമുളക് അരി കളഞ്ഞു വട്ടത്തിലരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍

6. സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് – ഒരു കപ്പ്

7. കശ്മീരി മുളകുപൊടി – അല്‍പം

പാകം െചയ്യുന്ന വിധം

∙ ചിക്കന്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിച്ചു വെള്ളം വറ്റിച്ചു വയ്ക്കുക.

∙ പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി വറുത്തു കോരി മാറ്റി വയ്ക്കുക.

∙ ഇതിലേക്കു പച്ചമുളകു ചേര്‍ത്തു വറുക്കണം.

∙ ഇതിലേക്കു സവാള ചേര്‍ത്തു വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക. ഇതില്‍ ചിക്കന്‍ ചേര്‍ത്തു വഴറ്റണം. ചിക്കനില്‍ മുളകുപൊടി നന്നായി പുരളണം.

∙ ചിക്കന്‍ അധികം മൂത്തുപോകരുത്.

∙ വെള്ളം നന്നായി വറ്റി വരുമ്പോള്‍ വാങ്ങി പച്ചമുളകു കഷണങ്ങളും സെലറി അരിഞ്ഞതും കൊണ്ടലങ്കരിക്കാം. 

ADVERTISEMENT