ADVERTISEMENT

തവിടു കളയാതെ തരുതരുപ്പായി പൊടിച്ചെടുത്ത മൂന്നു കപ്പ് ഗോതമ്പു മാവിലേക്ക് അരക്കപ്പ് റവ ചേർത്ത് നന്നായി ഇളക്കുക. അരക്കപ്പ് നെയ്യ് ചേർത്തു നന്നായി കുഴച്ചെടുക്കുക (പകുതി നെയ്യും പകുതി വെള്ളവും ചേർത്തും കുഴച്ചെടുക്കാം). ചപ്പാത്തി മാവു പരുവത്തിലാകുമ്പോൾ ഉന്നക്കായ ആകൃതിയിൽ ഉരുട്ടിയെടുത്ത് നെയ്യിൽ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക. 

അതു മിക്സിയിലേക്കിട്ട് പൊടിച്ചെടുത്ത് അരിച്ചു വയ്ക്കുക. ഇതിലേക്കു കാൽ ചെറിയ സ്പൂൺ വീതം ജാതിക്കാപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക. രണ്ടു വലിയ സ്പൂൺ ‍ഡ്രൈ കോക്കനട്ട് പൗഡറും ചേർക്കണം. അരക്കപ്പ് കസ്കസ് വറുത്തെടുത്തതും ചേർത്താൽ നല്ലതാണ്.

ADVERTISEMENT

ഒരു പാനിൽ മൂന്നു വലിയ സ്പൂൺ നെയ്യ് ചൂടാക്കി അരക്കപ്പു വീതം കശുവണ്ടി പരിപ്പ്, ബദാം, കിസ്മസ് എന്നിവ വറുത്തെടുക്കുക. ഇതും മാവിലേക്കു ചേർത്തു യോജിപ്പിച്ചു വയ്ക്കുക. ഇതേ പാനിൽ രണ്ടു കപ്പ് പഞ്ചസാരയോ ശർക്കരയോ ചേർത്തു ഇളക്കി ഉരുക്കിയെടുത്ത് പാനി പരുവമാകുമ്പോൾ ഗോതമ്പു മാവിലേക്കുചേർത്തു നന്നായി കുഴച്ച ശേഷം ഉരുളകളാക്കുക. കോക്കനട്ട് പൗഡർ തൂവി ഉപയോഗിക്കാം.     

ADVERTISEMENT
ADVERTISEMENT