ക്രീമി പനീർ ബട്ടർ റൈസ്
1.ബസ്മതി അരി – ഒരു കപ്പ്
2.എണ്ണ – ഒരു വലിയ സ്പൂൺ
3.വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്
സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – മൂന്ന്, അരിഞ്ഞത്
വറ്റൽമുളക് – ഒന്ന്
കശുവണ്ടിപ്പരിപ്പ് – 10
4.വെള്ളം – അരക്കപ്പ്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
6.വെണ്ണ – ഒരു വലിയ സ്പൂൺ
പനീർ – ഒരു കപ്പ്, ചെറിയ കഷണങ്ങളാക്കിയത്
7.മല്ലിയില അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ബസ്മതി അരി കഴുകി വേവിച്ചൂറ്റി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙വെള്ളം ചേർത്തു മൂടിവച്ച് മൂന്നു മിനിറ്റു വേവിച്ചു തണുക്കുമ്പോൾ നന്നായി അരയ്ക്കണം.
∙പാൻ ചൂടാക്കി സവാള മിശ്രിതം ചേർക്കുക.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.
∙ആറാമത്തെ ചേരുവയും ചേർത്തു പനീർ വേവിക്കുക.
∙കുറുകി വരുമ്പോൾ തയാറാക്കിയ ചോറും മല്ലിയിലയും ചേർത്തിളക്കി വിളമ്പാം.